ഹരിപ്പാട്: എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രി പതിനൊന്നോടെ ചേപ്പാട് ഭാഗത്തുവെച്ചാണ് അസ്വസ്ഥതയനുഭവപ്പെട്ടത്.
ആശുപത്രിയിലേക്കു പോകുംവഴി ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയപാതയിലുണ്ടായ വലിയ ഗതാഗതത്തിരക്കിൽ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടർന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചു. ഇ.സി.ജി. ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ഇ.സി.ജി.യിൽ നേരിയ വ്യതിയാനമുള്ളതായി ഡോക്ടർമാർ പറഞ്ഞു. ഇതിനാൽ അടിയന്തര ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.