BREAKING NEWS
dateSUN 15 JUN, 2025, 3:53 PM IST
dateSUN 15 JUN, 2025, 3:53 PM IST
back
Homebusiness
business
SREELAKSHMI
Fri Sep 20, 2024 09:13 AM IST
കൊയിലാണ്ടിയിൽ യുവാവിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
NewsImage

കൊയിലാണ്ടി: യുവാവിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങളം കാട്ടില്‍ പീടിക പീടികശാല കണ്ടി നജ്‌റുഫിനെയാണ് (37) വെങ്ങളത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ ഉച്ചക്ക് മൃതദേഹം കണ്ടെത്തിയതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരായ ഫേബില്‍ കോഴിക്കോട്, രാജേഷ് എന്നിവര്‍ പരിശോധന നടത്തി.കൊയിലാണ്ടി സിഐ ചന്ദ്രശേഖര്‍ ലാല്‍, എസ്‌ഐ ജിതേഷ്, എഎസ്‌ഐമാരായ ഗിരീഷ്, രഞ്ജിത്, മനോജ്, അബ്ദുള്‍ റക്കീബ്, എസ്‌സിപിഒ ഒ.കെ.സുരേഷ്, പ്രവീണ്‍, അജയരാജ് തുടങ്ങിയവര്‍ ഇന്‍ക്വസ്റ്റിനു നേതൃത്വം നല്‍കി. ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് കൊണ്ടു പോയി. ജാഫറിന്റെയും നജീബയുടെയും മകനാണ് നജ്‌റുഫ്. ഭാര്യ: മുഫ്‌ലിയ, മക്കള്‍: മുഹമ്മദ് നിര്‍ഷാഫ്, ആയിഷ നൂറ, ഫാത്തിമ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE