തിരുവനന്തപുരം∙ രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. ഔദ്യോഗിക ചടങ്ങുകളിൽനിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്ഭവൻ അറിയിച്ചുവെന്നാണ് വിവരം.
സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാരദാന ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽനിന്ന് ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനമായത്. അതേസമയം, രാജ്ഭവന്റെ ചടങ്ങുകളില്‍ ചിത്രവും വിളക്കും തുടരും. സംസ്ഥാന സർക്കാറുമായി ഉടക്കേണ്ടെന്ന ഗവർണറുടെ നിലപാടാണ് തീരുമാനത്തിന് പിന്നിൽ