നാദാപുരം: മയ്യഴി പുഴയുടെ ഭാഗമായ വാണിമേൽ പുഴയുടെ തെരുവൻ പറമ്പ് ഭാഗം കയ്യേറി മണ്ണിട്ട് നികത്തിയ സ്ഥലം വടകര ആർ.ഡി.ഒ. ബിജു സന്ദർശിച്ചു. പുഴയിൽ അനധികൃത കയ്യേറ്റം നടന്നതായും പുഴയും പുറമ്പോക്ക് ഭൂമിയും ചേരുന്ന ഭാഗത്ത് പുറമ്പോക്ക് ഭൂമിയിലാണ് കയ്യേറ്റക്കാർ മണ്ണിട്ട് മൂടിയതെന്നുമാണ് പ്രാഥമിക നിഗമനം. കയ്യേറ്റം നടന്ന ഭൂമിയുടെ അളവ് നിശ്ചയിക്കാൻ അടയാളപ്പെടുത്തൽ വേണമെങ്കിൽ ഇറിഗേഷൻ വകുപ്പിന് വേണ്ട സഹായങ്ങൾ റവന്യൂ വകുപ്പ് നൽകുമെന്നും ആർ.ഡി.ഒ. പറഞ്ഞു.
പുഴ കയ്യേറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. ഭൂമി കയ്യേറ്റത്തിനായി ഉപയോഗിച്ച ലോറികളും ജെസിബിയും കസ്റ്റഡിയിൽ എടുക്കാനും ആർ. ഡി. ഒ. ഉത്തരവിട്ടിട്ടുണ്ട്. റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ആർ. ഡി.ഒയുടെ ഒപ്പം ഉണ്ടായിരുന്നു.