BREAKING NEWS
dateFRI 6 JUN, 2025, 9:41 PM IST
dateFRI 6 JUN, 2025, 9:41 PM IST
back
Homeregional
regional
SREELAKSHMI
Mon May 26, 2025 09:17 AM IST
കോടഞ്ചേരിയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ വൈദ്യുതാഘാതമേറ്റ് മരിച്ചു
NewsImage

കോഴിക്കോട് : കോടഞ്ചേരിയില്‍ വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ആണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീണതിന് പിന്നാലെയായിരുന്നു അപകടം. നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിലായിരുന്നു സംഭവം.

ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതിമാരുടെ മക്കളായ നിതിന്‍ ബിജു (14), ഐവിന്‍ ബിജു (10) എന്നിവരാണ് മരിച്ചത്.കുട്ടികള്‍ ഞായറാഴ്ച വൈകീട്ട് തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം മേഖലയില്‍ പൊടുന്നനെ അതിശക്തമായ കാറ്റും മഴയുമുണ്ടായി. ശക്തമായ കാറ്റില്‍പ്പെട്ട് തോടിന് സമീപത്തുനിന്ന ഒരു തേക്കുമരം വൈദ്യുതിലൈനിന് മുകളിലേക്ക് മറിഞ്ഞു വീണു. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീഴുകയും കുട്ടികള്‍ക്ക് വെള്ളത്തിൽ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കുകയും ആയിരുന്നു.

ലൈന്‍ ഓഫ് ചെയ്ത് വൈദ്യുതിബന്ധം വിച്ഛേദിച്ച് കുട്ടികളെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE