വടകര: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയട്രിക്സ് വടകര ബ്രാഞ്ച് പ്രസിഡന്റ് ഡോ. എം. നൗഷീദ് അനി സംസ്ഥാനത്തെ ബെസ്റ്റ് പ്രസിഡന്റ് പദവിക്ക് അർഹനായി. തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് ഐ. എ. പി. സംസ്ഥാന പ്രസിഡന്റ് ഷിമ്മി പൗലോസ്സിൽ നിന്നും ഡോ. നൗഷീദ് അനി അവാർഡ് ഏറ്റുവാങ്ങി. മികച്ച ബ്രാഞ്ചിനുള്ള സംസ്ഥാന തല അവാർഡ്, ലൈഫ് ഗാർഡ്സ്, ഗ്രീൻ ആർമി എന്നിവയ്ക്കുള്ള പ്രേത്യേക പുരസ്കാരവും ഐ. എ. പി. വടകര ബ്രാഞ്ചിന് ലഭിച്ചു. വടകര പാർക്കോ ആശുപത്രിയിലെ നീയോ നെറ്റോളജി വിഭാഗം തലവനാണ് ഡോ. എം. നൗഷീദ് അനി.