BREAKING NEWS
dateSUN 15 JUN, 2025, 4:27 PM IST
dateSUN 15 JUN, 2025, 4:27 PM IST
back
Homepolitics
politics
SREELAKSHMI
Fri Nov 15, 2024 11:35 AM IST
കുറ്റ്യാടിയില്‍ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി
NewsImage

കുറ്റ്യാടി : കുറ്റ്യാടിയില്‍ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കാരയാത്തൊടി മുഹമ്മദിനെയാണ് പത്തുപേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ മുഹമ്മദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പതിനാലിന് വൈകീട്ട് മരുതോങ്കര കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ നടന്ന ബി.ജെ.പി ഉപവാസത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് പരാതി. മുഹമ്മദിന്റെ കാറും ആക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട് .മുഹമ്മദിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം , കലാപത്തിന് പ്രേരിപ്പിക്കല്‍ , നിയമ വിരുദ്ധമായ സംഘം ചേരല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE