BREAKING NEWS
dateWED 30 APR, 2025, 3:59 PM IST
dateWED 30 APR, 2025, 3:59 PM IST
back
Homepolitics
politics
Aswani Neenu
Mon Feb 26, 2024 02:26 PM IST
കളിക്കുന്നതിനിടെ റോഡിലിറങ്ങി നാലുവയസ്സുകാരൻ; വീട്ടിലെത്തിച്ച് കുറ്റ്യാടി പോലീസും യുവാവും
NewsImage

കുറ്റ്യാടി: സഹോദരനുമായി കളിക്കുന്നതിനിടയിൽ വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിനടന്ന ബാലനെ യുവാവിന്റെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ സുരക്ഷിതമായി കുടുംബത്തിന് കൈമാറി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വീട്ടിലെ നാലുവയസ്സുകാരൻ കളിക്കുന്നതിനിടയിൽ സംസ്ഥാന പാതയിലേക്ക് ഇറങ്ങിനടന്നത്. അതുവഴി സൈക്കിളിൽ പോകുകയായിരുന്ന എളേച്ചുകണ്ടി ശ്രാവൺ ഉടനെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സബ്‌ ഇൻസ്പെക്ടർ എൻ.സി. സനീഷ് കുമാർ കുട്ടിയെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി വിശ്രമകേന്ദ്രത്തിൽ എത്തിച്ചു.

 വനിത സിവിൽ പോലീസ് ഓഫീസർ അഖില കുട്ടിയുമായി സംസാരിച്ചെങ്കിലും വീട്ടുകാരുടെ വിവരമൊന്നും ലഭിച്ചില്ല. സബ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ വീട്ടുകാരെ കണ്ടെത്തുകയായിരുന്നു. പിതാവ് എത്തിയതിനുശേഷം പോലീസ് കുട്ടിയെ കൈമാറി. വീട്ടിൽനിന്ന്‌ ഏകദേശം നാനൂറ് മീറ്ററോളം റോഡിലൂടെ കുട്ടി നടന്നതായി പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്താൻ സഹായിച്ച സബ് ഇൻസ്പെക്ടർ സനീഷ് കുമാർ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെയും ശ്രാവണിനെയും നാട്ടുകാരും ബന്ധുക്കളും അഭിനന്ദിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE