BREAKING NEWS
dateSUN 15 JUN, 2025, 3:41 PM IST
dateSUN 15 JUN, 2025, 3:41 PM IST
back
Homesections
sections
Aswani Neenu
Tue Mar 04, 2025 05:11 PM IST
കുറ്റ്യാടിയില്‍ കാറില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
NewsImage

കുറ്റ്യാടി: എക്‌സൈസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കുറ്റ്യാടി വടയം മാരാന്‍ വീട്ടില്‍ സുര്‍ജിത്തിനെ (37) വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിറോഷും സംഘവും അറസ്റ്റ് ചെയ്തു. 200 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കെഎല്‍.58. ജി 1125 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. 

കുറ്റ്യാടി പേരാമ്പ്ര-സംസ്ഥാനപാതയില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സായി ദാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഷിരാജ്.കെ, മുസ്ബിന്‍. ഇ.എം, നിഷ എന്‍ കെ, സിഇഒ ഡ്രൈവര്‍പ്രജീഷ്. ഇകെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE