വേളം: വയോധികനെ കാണാനില്ലെന്ന് പരാതി. വേളം പള്ളിയത്ത് സ്വദേശി കുഴിക്കണ്ടത്തിൽ മാധവനെ (78)യാണ് ചൊവ്വ (02/09/2025) പകൽ 11.30 ന് ശേഷം കാണാതായത്. കാവി മുണ്ടും പച്ച നിറത്തിലുള്ള ഷർട്ടുമാണ് കാണാതാവുമ്പോൾ ധരിച്ചത്. ബന്ധുക്കൾ കുറ്റ്യാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറ്റ്യാടി പോലീസ് സ്റ്റേഷനിലോ 8590550816 എന്ന നമ്പറിലോ ബന്ധപ്പെടുക.