BREAKING NEWS
dateSAT 7 JUN, 2025, 2:07 AM IST
dateSAT 7 JUN, 2025, 2:07 AM IST
back
Homeregional
regional
SREELAKSHMI
Wed Jun 04, 2025 01:50 PM IST
നാദാപുരത്ത് അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നതായി പരാതി;അന്വേഷണം തുടങ്ങി
NewsImage

നാദാപുരം : സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. ഒരു പവൻ വരുന്ന മാലയാണ് കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സാധനം വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ പെൺകുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം. കുഞ്ഞിനെ എടുത്ത അമ്മയുടെ പിന്നാലെ നീല കളർ ചുരിദാറും വെള്ള ഷാളും ധരിച്ച യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ കാണാം. വൈകിട്ട് അഞ്ചു മണിയോടെ കടയിൽ തിരക്കേറിയ സമയത്താണ് മോഷണം നടന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE