BREAKING NEWS
dateSUN 15 JUN, 2025, 3:14 PM IST
dateSUN 15 JUN, 2025, 3:14 PM IST
back
HomePolitics
Politics
SREELAKSHMI
Thu Aug 01, 2024 11:36 AM IST
വിലങ്ങാട് ഉരുൾ പൊട്ടലിൽ കാണാതായ റിട്ട. അധ്യാപകൻ്റെ മൃതദേഹം കണ്ടെത്തി
NewsImage

നാദാപുരം : വിലങ്ങാട് കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനിടയിൽ കാണാതായ അധ്യാപകൻ മാത്യു എന്ന മത്തായിയുടെ ( 60 ) മൃതദേഹം കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്ത് നിന്നും 200 മീറ്ററോളം അകലെ വെച്ചാണ് മൃതദേഹം ലഭിച്ചത്. നാട്ടുകാരും ദൗത്യ സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു എന്ന മത്തായി.നിരവധി കുടുംബങ്ങൾ താമസിക്കുന്ന അടിച്ചിപ്പാറ മഞ്ഞച്ചീളി പള്ളി ഭാഗത്ത് കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടെന്ന് അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യുവും അയൽവാസിയും വിലങ്ങാട് സ്കൂൾ അധ്യാപകനായ നെടുത്തരിയിൽ സിൻസും.

പൊടുന്നനെയാണ് മഞ്ഞ ചീളി അങ്കണവാടിക്കടുത്തെ കുന്ന് ഇടിയുന്നത് കണ്ടത്. ഉടൻ മത്തായി മറുവശത്തെ കടയുടെ ഭാഗത്തേക്കും സിൻസ് എതിർ വശത്തേക്കും ഓടി. കടയുടെ ഭാഗത്തായിരുന്നു ഉരുൾപൊട്ടി വെള്ളം കുതിച്ചെത്തിയത്. ഇവിടെ ഒറ്റപ്പെട്ടു പോയ മത്തായിയെ രക്ഷിക്കാൻ തൊട്ടടുത്തെ വീട്ടിൽ നിന്ന് കയറുമായി സിൻസ് എത്തിയപ്പോഴേക്കും മാത്യു ഒഴുക്കിൽ പെട്ടിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE