BREAKING NEWS
dateWED 30 APR, 2025, 4:07 PM IST
dateWED 30 APR, 2025, 4:07 PM IST
back
HomeTech
Tech
SREELAKSHMI
Sun Mar 30, 2025 03:18 PM IST
കടമേരിയിൽ പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവം;വിദ്യാർഥിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയേക്കും
NewsImage

നാദാപുരം: കടമേരി ആർഎസി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പരീക്ഷ എഴുതേണ്ട വിദ്യാർഥിക്കെതിരേ ജുവനയിൽ ജസ്റ്റിസ്‌ ബോർഡിന് റിപ്പോർട്ട് നൽകും. വിദ്യാർഥിയുടെ പ്ലസ് വൺ രജിസ്‌ട്രേഷൻ റദ്ദാക്കാൻ സാധ്യതയുണ്ട്. ആൾമാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിന്റെ അറസ്റ്റ് കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാൾ ഹാൾടിക്കറ്റിൽ കൃത്രിമം നടത്തുകയായിരുന്നു.

ആർഎസി. ഹയർസെക്കൻഡറി സ്കൂളിൽ ഓപ്പൺസ്കീമിൽ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെൻറ് പരീക്ഷയെഴുതുന്ന മലപ്പുറം സ്വദേശിയായ മുഹമ്മദ് മിസ്ഹബ് എന്ന വിദ്യാർഥിക്ക് പകരമായാണ് ബിരുദവിദ്യാർഥിയായ മുഹമ്മദ് ഇസ്മായിൽ പരീക്ഷയെഴുതാനെത്തിയത്. രണ്ടുപേരും കടമേരി റഹ്‌മാനിയ കോളേജിൽ മതപഠനത്തിനെത്തിയതിനെ തുടർന്നുള്ള പരിചയമാണ്. ഇവർ താമസിക്കുന്നത് ഒരേ ഹോസ്റ്റലിലാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE