BREAKING NEWS
dateSUN 15 JUN, 2025, 3:31 PM IST
dateSUN 15 JUN, 2025, 3:31 PM IST
back
Homeinternational
international
SREELAKSHMI
Wed Sep 04, 2024 12:32 PM IST
ആവോലത്ത് ഓടുന്ന കാറില്‍ കമ്പിത്തിരി കത്തിച്ചും വര്‍ണപ്പുക പടര്‍ത്തിയും വിവാഹാഘോഷം ;യുവാക്കൾക്കെതിരെ കേസ്
NewsImage

നാദാപുരം: റോഡിലൂടെ വർണപ്പുക പടർത്തി കാറിൽ സഞ്ചരിച്ച വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പൊലീസ് കേസ്. മൂന്ന് കാറുകളിലായി ആവോലത്ത് നിന്ന് ആരംഭിച്ച് പാറക്കടവ് വരെ തല പുറത്തേക്കിട്ട് അഞ്ച് കിലോമീറ്ററാണ് സംഘം അപകടകരമായ യാത്ര നടത്തിയത്.

പിന്നിൽ വന്ന മറ്റ് വാഹനങ്ങൾ കടന്നു പോകാൻ സാധിക്കാത്ത വിധത്തിൽ റോഡിൽ തടസം സൃഷ്ടിച്ചായിരുന്നു കാറുകൾ ഓടിച്ചിരുന്നത്. വർണപ്പുക കണ്ണിലടിച്ച് പിന്നിൽ വന്ന വാഹന യാത്രക്കാർക്ക് കാഴ്ച തടസപ്പെട്ടു. ഇതിൽ രണ്ട് കാറുകളാണ് അപകടകരമായ വിധം യാത്ര നടത്തിയത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒരു കാർ കസ്റ്റഡിയിലെടുത്തതായും രണ്ടാമത്തെ കാർ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE