കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരസമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അഗ്നിരക്ഷാ സേന പരിശോധന ഇന്ന്. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാകും പരിശോധന നടക്കുക.
പരിശോധന നടത്തി റിപ്പോർട്ട് ഇന്നുതന്നെ ജില്ലാ കളക്‌ടർക്ക് സമർപ്പിക്കും. തീപിടിത്തത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കാൻ ജില്ലാ കളക്‌ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. അതേസമയം വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുചേർക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.