BREAKING NEWS
dateSUN 15 JUN, 2025, 3:09 PM IST
dateSUN 15 JUN, 2025, 3:09 PM IST
back
HomeSports
Sports
SREELAKSHMI
Fri Aug 30, 2024 08:44 AM IST
നാദാപുരത്ത് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥികള്‍ ഉള്‍പെടെ നാല്‍പതോളം പേര്‍ക്ക് പരിക്ക്

നാദാപുരം: നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പെടെ നാല്‍പതോളം പേര്‍ക്ക് പരിക്ക്. രാവിലെ ഏഴ് മണിയോടെ നാദാപുരം ഗവ. ആശുപത്രിക്ക് സമീപമാണ് അപകടം. പരിക്കേറ്റവരെ നാദാപുരം ഗവ: ആശുപത്രി, വടകര ജില്ലാ ആശുപത്രി,കോഴിക്കോട്ടെ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.

അപകടത്തില്‍ ബസില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.കൈവേലിയില്‍ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോഡ്രൈവര്‍മാരും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പരിക്കേറ്റവരില്‍ ഏറെയും. അപകടത്തില്‍ ഇരു ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE