BREAKING NEWS
dateSUN 15 JUN, 2025, 4:05 PM IST
dateSUN 15 JUN, 2025, 4:05 PM IST
back
Homepolitics
politics
Aswani Neenu
Thu Dec 12, 2024 01:16 PM IST
ഓട്ടോയിൽ കറങ്ങി എം ഡി എം എ വിൽപ്പന; ചേലക്കാട് സ്വദേശി ഡ്രൈവർ അറസ്റ്റിൽ
NewsImage

നാദാപുരം : ഓട്ടോ ഡ്രൈവർ എം ഡി എം എ യുമായി പോലീസ് പിടിയിൽ. ചേലക്കാട് സ്വദേശി മണ്ടോടി താഴെ കുനി പി.പി. റംഷിദ് ( 27 ) നെയാണ് നാദാപുരം എസ് ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് പോയൻ്റ് 84 ഗ്രാം എം ഡി എം എ പോലീസ് പിടികൂടി. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ ചേലക്കാട് ടൗണിൽ വാഹന പരിശോധനക്കിടെ കക്കട്ട് ടൗൺ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന കെ എൽ 18 എഡി 5413 നമ്പർ ഓട്ടോയിൽ നടത്തിയ പരിശോധനയിലാണ് റംഷിദ് പിടിയിലായത്. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി കാലങ്ങളിൽ നാദാപുരം , കല്ലാച്ചി ടൗണുകൾ കേന്ദ്രീകരിച്ച് എം ഡി എം എ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE