BREAKING NEWS
dateSAT 2 AUG, 2025, 4:29 PM IST
dateSAT 2 AUG, 2025, 4:29 PM IST
back
Homegulf
gulf
SREELAKSHMI
Tue Oct 01, 2024 08:18 PM IST
പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ തൊട്ടിൽപാലം സ്വദേശിക്ക് 79 വർഷം കഠിനതടവ്
NewsImage

നാദാപുരം: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും 1,12,000 രൂപ പിഴയും ശിക്ഷ. തൊട്ടിൽപാലം തോട്ടക്കാട് ബാലനെയാണ് (57) നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.നൗഷാദലി ശിക്ഷിച്ചത്.  

അതിജീവിതയെ നിരന്തരം ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയതോടെ കുട്ടിയുടെ സ്കൂൾ അധ്യാപികക്ക് ലഭിച്ച പരാതി ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറുകയായിരുന്നു. തുടർന്ന് തൊട്ടിൽപാലം പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നു 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയുമുണ്ടായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE