വളയം: നിരവുമ്മൽ യുവധാര ആർട്സ് & സ്പോർട്സ് ക്ളബ്ബിൻ്റ മുറിയിൽ സൂക്ഷിച്ച ബോഡി ഫ്രീസറിന്റെ ഗ്ളാസുകൾ നശിപ്പിച്ചു. ബോഡി ഫ്രീസർ സൂക്ഷിച്ച മുറി പൂട്ടിയിരുന്നു. പൂട്ട് തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഫ്രീസറിൻ്റ ഗ്ളാസുകൾ തകർത്ത നിലയിൽ കണ്ടത്. ക്ളബ്ബ് ഭാരവാഹികളുടെ പരാതിയിൽ വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫ്രീസർ തകർത്തവരെ കണ്ടെത്തണമെന്ന് ക്ളബ് ഭാരവാഹികൾ ആവശ്യപെട്ടു.