നാദാപുരം: പുളിയാവ് നാഷണൽ കോളേജ് വിദ്യാർഥിയെ അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ച് വിദ്യാർഥികളുടെപേരിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് വളയം പോലീസ് കേസെടുത്തു. രണ്ടുപേർ അറസ്റ്റിൽ. സീനിയർ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, ഇഷാം എന്നിവരെയാണ് വളയം പോലീസ് അറസ്റ്റുചെയ്തത്.
കുയ്തേരി സ്വദേശിയായ 19-കാരന്റെ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞമാസം 16-ന് ഉച്ചയ്ക്കാണ് സംഭവം. അറസ്റ്റിലായ പ്രതികളും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ഹെൽമെറ്റുകൊണ്ട് എറിയുകയും മുഖവും ചുണ്ടും താടിയും സ്കൂട്ടറിൽ ഇടിപ്പിക്കുകയും അതിക്രൂരമായി മർദിച്ചുവെന്നുമാണ് പരാതി.