നാദാപുരം: എം ഡി എം എയുമായി രണ്ട് യുവാക്കളെ വളയം പോലീസ് അറസ്റ്റ് ചെയ്തു. ചെക്ക്യാട് പുളിയാവ് സ്വദേശികളായ കൈതോറ മീത്തൽ മുഹമ്മദ് സ്വാലിഹ്(29) , കൈതോറയിൽ മുഹമ്മദ് അജ്മമൽ ( 26) എന്നിവരെയാണ് വളയം സബ് ഇൻസ്പെക്ടർ വി.കെ മനീഷും സംഘവും അറസ്റ്റ് ചെയ്ത്. പാറക്കടവിന് സമീപം വാഹന പരിശോധന നടത്തവെ സ്കൂട്ടർ യാത്രികരായ യുവാക്കളെ പരിശോധിച്ചപ്പോൾ 1.180 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.