BREAKING NEWS
dateSUN 15 JUN, 2025, 4:33 PM IST
dateSUN 15 JUN, 2025, 4:33 PM IST
back
Homepolitics
politics
SREELAKSHMI
Tue Jan 21, 2025 03:25 PM IST
വളയത്ത് അതിരുവിട്ട് വിവാഹാഘോഷം; അപകടകരമായ ഡ്രൈവിങ്, ഡോറിലിരുന്ന് യാത്ര
NewsImage

നാദാപുരം: വിവാഹാഘോഷത്തിനിടെ ആഡംബര കാറുകളില്‍ അപകടകരമായി യാത്രചെയ്ത് യുവാക്കളുടെ റീല്‍സ് ചിത്രീകരണം. വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവാഹപാര്‍ട്ടിയില്‍ വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്.

കാറിന്റെ ഡോറിലിരുന്നും അപകടകരമായി ഡ്രൈവ് ചെയ്തും റോഡിലുടനീളം ഗതാഗതതടസ്സമുണ്ടാക്കിയുമായിരുന്നു യുവാക്കളുടെ യാത്ര. മൂന്നുകിലോമീറ്ററോളം ദൂരത്തില്‍ പടക്കംപൊട്ടിച്ചും പൂത്തിരി കത്തിച്ചും ഇവര്‍ റീല്‍സ് ചിത്രീകരിച്ചു. ഇതിനിടെ വിവാഹപാര്‍ട്ടിയുടെ പിന്നില്‍ വരികയായിരുന്ന ഒരുവാഹനത്തെയും കടന്നുപോകാന്‍ അനുവദിച്ചില്ല. വരനുള്‍പ്പെടെ റീല്‍സ് ചിത്രീകരണത്തില്‍ ഉള്‍പ്പെട്ടിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE