വാണിമേൽ: മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ. നിടുംപറമ്പത്ത് കുനിയിൽ വീട്ടിൽ പ്രവീഷ് (38) ആണ് ആറ് ലിറ്റർ മാഹി വിദേശ മദ്യവുമായി പിടിയിലായത്. നാദാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ എമ്മും പാർട്ടിയും ചേർന്നാണ് ഇയാളെ പിടികൂടിയത്. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജയൻ, സിഇഒ ശ്രീജേഷ്, അശ്വിൻ ആനന്ദ്, ദീപുലാൽ, വനിത സിഇഒ സൂര്യ, സിവിൽ എക്സൈസ് ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു.