BREAKING NEWS
dateSUN 15 JUN, 2025, 3:50 PM IST
dateSUN 15 JUN, 2025, 3:50 PM IST
back
HomePolitics
Politics
SREELAKSHMI
Mon Mar 31, 2025 06:49 PM IST
വളയത്ത് യുവതിയേയും രണ്ടു മക്കളേയും കാണ്മാനില്ലെന്ന് പരാതി
NewsImage

വളയം: ചെറുമോത്ത് നിന്ന് യുവതിയേയും രണ്ടു മക്കളേയും കാണ്മാനില്ലെന്ന് പരാതി. പോലീസ് അന്വേഷണം ഊര്‍ജിതം.കുറുങ്ങോട്ട് ഹൗസില്‍ ആഷിത (29), മക്കളായ മെഹ്‌റ ഫാത്തിമ (10), ലുക്ക്മാന്‍ (5) എന്നിവരെയാണ് കാണാതായത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് മൂവരേയും കാണാതായത്.വസ്ത്രങ്ങള്‍ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിത മക്കളേയും കൂട്ടി വളയത്തെ ഭര്‍തൃ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചത്താത്തതിനെ തുടര്‍ന്ന് വളയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചോറോട് സ്വദേശിയാണ് ആഷിത. ഇവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. ഇതു സംബന്ധിച്ച സൂചന കിട്ടിയതായി പോലീസ് അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE