BREAKING NEWS
dateSUN 15 JUN, 2025, 4:09 PM IST
dateSUN 15 JUN, 2025, 4:09 PM IST
back
Homesports
sports
SREELAKSHMI
Thu Jan 16, 2025 11:58 AM IST
വളയത്ത് യുവസൈനികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
NewsImage

നാദാപുരം: വളയത്ത് യുവസൈനികനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. താനിമുക്കിലെ പടിഞ്ഞാറെ നെല്ലിയുള്ള പറമ്പത്ത് എം.വി.സനല്‍കുമാറിനെയാണ് (കുട്ടാപ്പു-30) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 മദ്രാസ് റജിമെന്റിലെ സൈനികനായ സനല്‍കുമാറിനെ ഇന്ന് രാവിലെയാണ് വീട്ടിനു പുറത്തെ സണ്‍ഷേഡിന്റെ ഹൂക്കില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.

മാസങ്ങളായി ജോലിക്ക് പോവാതെ വീട്ടില്‍ തന്നെ ആയിരുന്നു യുവാവ്. കഴിഞ്ഞ ദിവസം സനലിനെ അന്വേഷിച്ച് വളയം പോലീസ് അധികൃതര്‍ വീട്ടിലെത്തുകയും ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് ജോലി സ്ഥലത്തേക്ക് പോവുമെന്ന് സനല്‍ വിട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. വളയം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE