തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80–ാം പിറന്നാൾ. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും പിറന്നാൾ കടന്നുപോകുന്നത്. സർക്കാറിന്റെ നാലാംവാർഷികാഘോഷ പരിപാടികളുടെ തിരക്കുകൾ വെള്ളിയാഴ്‌ചയാണ് കഴിഞ്ഞത്. സംസ്ഥാനരാഷ്ട്രീയത്തിലും ഭരണത്തിലുമായി കടന്നുപോയത് പിണറായി സ്പർശമുള്ള കാൽനൂറ്റാണ്ടാണ്. .സിപിഎം രാഷ്ട്രീയവും വലിയൊരു പരിധി വരെ സംസ്ഥാന രാഷ്ട്രീയവും 1998 നു ശേഷം പിണറായി വിജയനിൽ കേന്ദ്രീകരിച്ചാണ്.
പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയപ്പോൾ പതറാതെ മുന്നിൽ നിന്ന് നയിച്ച പിണറായി വിജയന് പഴയ പാര്‍ട്ടി സെക്രട്ടറിയുടെ കാര്‍ക്കശ്യ മുഖത്തിനപ്പുറം ജനകീയ പ്രതിച്ഛായ കൂടിയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ നാളെ 9 വർഷം പൂർത്തിയാക്കും.ലോകമാകെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇരുളുകാണുന്ന കാലത്ത്, ഇന്ത്യയിലാകമാനം കമ്യൂണിസ്റ്റ് കക്ഷികള്‍ അധികാരവഴിയില്‍ വേച്ചുവീഴുന്ന കാലത്ത്, കേരളത്തിൽ ചെങ്കൊടി ഇപ്പോഴും ഉയരെ പാറിപ്പറക്കുന്നു. പ്രതിബന്ധങ്ങളുടെ മലകള്‍ ഇളകിവരുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അടിപറയാതെ കാത്തുപോരുന്ന കരുത്തിന് ഒരു നേതൃനാമം ഉണ്ടെങ്കില്‍, അതൊരൊറ്റ പേരാണ്.. പിണറായി വിജയന്‍....
കേരളത്തിന്റെ ക്യാപ്റ്റന് നാട്ടൂവാർത്താ ടീമിന്റെ ജന്മദിനാശംസകൾ.