ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബി.ജെ.പിയിൽ ചേർന്നു. മറിയക്കുട്ടി പാർട്ടി അംഗത്വം സ്വീകരിച്ചതിനെ കുറിച്ച് ബി.ജെ.പിയാണ് അറിയിച്ചത്. വികസിത കേരളം കൺവെൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തിയിരുന്നു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ വേദിയിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു.