പാലക്കാട്: കോഴിക്കോട്-പാലക്കാട് പാതയിൽ പകൽ ഓടിയിരുന്ന പ്രത്യേക തീവണ്ടി വ്യാഴാഴ്ചമുതൽ എല്ലാദിവസവും ഓടും. 06071 പ്രത്യേക പാസഞ്ചർവണ്ടി രാവിലെ 10.10-ന് കോഴിക്കോട്ടുനിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് 1.05-ന് പാലക്കാട്ടെത്തും.
തിരികെ 06031-ാം നമ്പർ വണ്ടിയായി 1.50-ന് കണ്ണൂരിലേക്ക് യാത്രതിരിക്കും. ജൂൺ 23-ന് ആരംഭിച്ച ഈ വണ്ടി ആഴ്ചയിൽ ആറുദിവസം മാത്രമാണ് ഓടിയിരുന്നത്.ശനിയാഴ്ചകളിൽ ഷൊർണൂർവരെ എത്തി തിരികെപ്പോവുകയായിരുന്നു പതിവ്. ഇതാണ് എല്ലാ ദിവസവുമാക്കിയത്.അതേസമയം, ശനിയാഴ്ചകളിൽ ഓടിയിരുന്ന 06179/06075 കോഴിക്കോട്-ഷൊർണൂർ ജങ്ഷൻ-കണ്ണൂർ പ്രത്യേക തീവണ്ടി ജൂലായ് 12മുതൽ റദ്ദാക്കിയതായും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.