വടകര: കൃത്രിമമായി നിർമ്മിച്ച ആധാർ കാർഡുമായി നേപ്പാൾ സ്വദേശി വടകരയിൽ അറസ്റ്റിൽ. ചഞ്ചൽ കുമാർ ( 29 ) നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസമായി വടകരയിലെ ബാറിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. വടകര സാൻ്റ് ബാഗ്സ് വിനോദ സഞ്ചാര കേന്ദ്രത്തിൽ മറ്റ് രണ്ട് പേർക്കൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് പോലീസ് പിടി കൂടി രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ ബന്ധുവിൻ്റെ ആധാർകാർഡ് ഫോട്ടോ എടുത്ത് അതിൽ സ്വന്തം ഫോട്ടോ ഒട്ടിച്ച് ആധാർ ആയി ഉപയോഗിച്ച് വരികയായിരുന്നു.