BREAKING NEWS
dateSAT 4 APR, 2026, 2:20 AM IST
dateSAT 4 APR, 2026, 2:20 AM IST
back
Homegulf
gulf
SREELAKSHMI
Tue Jul 22, 2025 08:18 AM IST
വിവാഹം കഴിഞ്ഞ് രണ്ടാംനാൾ 17-കാരി മരിച്ചു; ഭർത്താവ് പോക്‌സോ കേസിൽ അറസ്റ്റിൽ
NewsImage

കോയമ്പത്തൂർ : വിവാഹം കഴിഞ്ഞ് രണ്ടാംനാൾ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി മരിച്ചു. സംഭവത്തിൽ ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു.

ബന്ധുവും ഭവാനിസാഗർ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. എട്ടാംക്ലാസിൽ പഠനംനിർത്തിയ പെൺകുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. ജൂലായ് 15-നാണ് പെൺകുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ ഭർത്തൃവീട്ടുകാർ ഗുളിക നൽകിയെന്ന് പറയുന്നു.

ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെൺകുട്ടിയെ സത്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂർ മെഡിക്കൽകോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു.തുടർന്ന്, പെൺകുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE