തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ കൊമേഴ്‌സ് ഓപ്‌ഷൻ ഒഴികെയുള്ള ബിഎഡ്, ബിഎഡ് സ്പെഷ്യൽ എജുക്കേഷൻ- ഹിയറിങ് ഇംപയർമെന്റ്/ഇന്റലക്ച്വൽ ഡിസബിലിറ്റി പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. 25-ന് വൈകീട്ട് അഞ്ചുവരെ (മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ഒഴികെയുള്ള) തിരുത്തൽ സൗകര്യം ലഭ്യമാകും.
തിരുത്തൽ വരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. എഡിറ്റ് ചെയ്യാൻ ശ്രമിച്ചവർ അപേക്ഷ പൂർത്തീകരിച്ച് പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കിൽ തുടർന്നുള്ള അലോട്‌മെന്റ് പ്രക്രിയയിൽനിന്ന് പുറത്താക്കും. പ്രസ്തുത അപേക്ഷകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം രണ്ടാം അലോട്‌മെന്റിനുശേഷം മാത്രമേ ഉണ്ടാകൂ. ഒരുകാരണവശാലും പൂർത്തീകരിക്കാത്ത അപേക്ഷ അലോട്‌മെന്റിന് പരിഗണിക്കില്ല.
അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് നൽകിയ മാർക്ക് കൃത്യമാണെന്നും എൻഎസ്എസ്, എൻസിസി തുടങ്ങിയ വെയിറ്റേജ് സർട്ടിഫിക്കറ്റുകൾ ബിരുദ പ്രോഗ്രാമിന്റെ കാലയളവിലുള്ളതാണെന്നും എൻസിഎൽ, ഇഡബ്ല്യുഎസ് സംവരണവിവരങ്ങൾ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തണം. ഫോൺ: 0494 2407017, 7016, 2660600.