BREAKING NEWS
dateTHU 26 JUN, 2025, 9:00 PM IST
dateTHU 26 JUN, 2025, 9:00 PM IST
back
Homeregional
regional
SREELAKSHMI
Thu Jun 26, 2025 08:05 AM IST
പേരാമ്പ്രയില്‍ ആയൂര്‍വേദ മസാജ് കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം; സ്ത്രീകൾ ഉൾപ്പെടെ അറസ്റ്റിൽ
NewsImage

പേരാമ്പ്ര: മസാജ് സെന്ററില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരുംപിടിയിലായി. പേരാമ്പ്ര ബീവറേജിന് സമീപത്തെ ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണദാസിന്റേതാണ് സ്ഥാപനം. മറ്റു ജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ചെമ്പനോട സ്വദേശി ആന്റോ മാനേജറായ ഈ സ്ഥാപനത്തില്‍ ദിവസേന നിരവധി ആളുകളാണ് വന്നു കൊണ്ടിരുന്നത്. ആയിരം രൂപയില്‍ തുടങ്ങി മസാജിന്റെ രീതിക്കനുസരിച്ച് വിവിധ നിരക്കാണ് ഈടാക്കുന്നത്. ഈ സ്ഥാപനത്തിനെതിരെ പരാതി വ്യാപകമായതിനു പിന്നാലെയാണ് പോലീസ് നടപടി.

റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ.ബൈജുവിന്റെ കീഴിലെ സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പിഎന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും പേരാമ്പ്ര പോലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തി ആളുകളെ കസ്റ്റിഡിയിലെടുത്തത്. ഇന്‍സ്‌പെക്ടര്‍ ഇ.കെ.ഷിജുവിന്റ നേതൃത്വത്തില്‍ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ അനൂപ്, സദാനന്ദന്‍, സുധാരത്‌നം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനീഷ് ടി, ഷാഫി എന്‍.എം, സിപിഒമാരായ സിഞ്ചുദാസ്, ജയേഷ് കെ കെ, രജിലേഷ്, സുജില തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE