BREAKING NEWS
dateSUN 15 JUN, 2025, 4:26 PM IST
dateSUN 15 JUN, 2025, 4:26 PM IST
back
Homesections
sections
Aswani Neenu
Mon Oct 07, 2024 03:35 PM IST
പേരാമ്പ്രയിൽ ഡ്രൈവിങ്‌ പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു
NewsImage

പേരാമ്പ്ര : നഗരത്തിൽ ഡ്രൈവിങ്‌ പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു. പേരാമ്പ്ര ഡ്രൈവിങ്‌ സ്കൂളിന്റെ പരിശീലനം നൽകുന്ന സ്കൂട്ടറിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പേരാമ്പ്ര മത്സ്യമാർക്കറ്റിന്‌ പിൻവശത്തുള്ള മൈതാനത്ത് പരിശീലനം നൽകവെയാണ് സ്കൂട്ടറിനുള്ളിൽ പുക ഉയർന്നത്. സ്കൂട്ടറിലുണ്ടായിരുന്നവർ വണ്ടി നിർത്തി ഓടിമാറി. തുടർന്ന് തീ പടർന്ന് കത്തുകയും ചെയ്തു. പേരാമ്പ്ര ഫയർ സ്റ്റേഷനിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE