BREAKING NEWS
dateSUN 15 JUN, 2025, 4:24 PM IST
dateSUN 15 JUN, 2025, 4:24 PM IST
back
Homeregional
regional
Aswani Neenu
Fri Nov 08, 2024 12:55 PM IST
അഴിയൂരിൽ മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞ് വീണു മരിച്ചു
NewsImage

അഴിയൂർ: മകളുടെ വിവാഹത്തിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചത് നാടിന് നൊമ്പരമായി. പരേതനായ തോട്ടത്തിൽ അബ്ദുള്ളയുടെയും നീലോത്ത് ആയിഷയുടെയും മകൻ കുഞ്ഞിപ്പള്ളിക്ക് സമീപം വി കെ ഹൗസിൽ പൊന്നമ്പത്ത് നീലോത്ത് ഫസൽ ( 57 ) ആണ് മരണപ്പെട്ടത്.

സൈദാർ പള്ളി സ്വദേശിയായ ഫസൽ നിലവിൽ കുഞ്ഞിപ്പള്ളി പരിസരത്താണ് താമസം. വ്യാഴാഴ്ച രാവിലെ 11 നായിരുന്നു സംഭവം. മകൾ നെസയുടെയും കണ്ണൂർ ചാലയിലെ തൗഫീക്ക് ഹൗസിൽ മുബഷിറിന്റെയും നിക്കാഹിന് അൽപ്പം മുമ്പാണ് സംഭവം. വീട്ടിലെത്തിയ വരനെയും മറ്റും സ്വീകരിക്കുന്നതിനിടയിലാണ് ഫസൽ കുഴഞ്ഞ് വീണത്. ഉടനെ മാഹി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒടുവിൽ സഹോദരൻ മൂസക്കുട്ടിയാണ് നിക്കാഹ് ചെയ്തു കൊടുത്തത്. ഭാര്യ: വി.കെ. വാഹിദ

മക്കൾ: നിസ്വ , നെസ. മരുമക്കൾ: പറമ്പത്ത് അബൂബക്കർ , മുബഷിർ. സഹോദരങ്ങൾ: മറിയു, മൂസക്കുട്ടി, ആരിഫ്, നൗഫൽ, ഷാഹിദ, ഫാത്തിമ, പരേതയായ സുബൈദ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE