BREAKING NEWS
dateSUN 15 JUN, 2025, 4:30 PM IST
dateSUN 15 JUN, 2025, 4:30 PM IST
back
Homeregional
regional
SREELAKSHMI
Mon Sep 30, 2024 03:51 PM IST
നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു
NewsImage

വടകര: നാദാപുരം റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. കൊയിലാണ്ടി കായന്റെ വളപ്പില്‍ അസീസിന്റെ മകന്‍
മുഹമ്മദ് സിനാന്‍ (19) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിനാന്‍ യാണ് മരണത്തിന് കീഴടങ്ങിയത്.

പരിക്കേറ്റ കൊയിലാണ്ടി സ്വദേശികളായ സി.പി.സിനാന്‍ (18), മുഹമ്മദ് റിഷാദ് (19), ആദില്‍ (20), മജീദ് (20), സെയ്ഫു (21) എന്നിവര്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒമ്പതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്തിനു സമീപമായിരുന്നു അപകടം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഊരാളുങ്കല്‍ സൊസൈറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE