BREAKING NEWS
dateWED 14 MAY, 2025, 4:02 AM IST
dateWED 14 MAY, 2025, 4:02 AM IST
back
Homeregional
regional
Aswani Neenu
Tue May 13, 2025 05:01 PM IST
ചോമ്പാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.സന്തോഷിന് യാത്രാമൊഴി
NewsImage

അഴിയൂർ: ചോമ്പാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പുന്നോൽ കരീകുന്നുമ്മൽ ഹൗസിൽ പി.സന്തോഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചോമ്പാല പോലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷം ഹൃദയസംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ചോമ്പാല സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ്. സൗമ്യ സ്വഭാവത്തിന് ഉടമയായ സന്തോഷിന്റെ മൃതശരീരം ചോമ്പാൽ സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ നാട്ടിലെ നാനാ തുറകളിൽപ്പെട്ടവർ എത്തിയിരുന്നു. വടകര റൂറൽ എസ്പി കെ.ഇ. ബൈജുവിൻറെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. 

മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ കെ രമ എം എൽ എ, അഡീഷണൽ എസ് പി ശ്യാം ലാൽ ഹരിപ്രസാദ്, കെ.പി ചന്ദ്രൻ, കെ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത്, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ടി.പി.ബിനിഷ്, പി.ശ്രീധരൻ , പി.ബാബുരാജ്, പി.എം അശോകൻ, പ്രദീപ് ചോമ്പാല , ടി.സി രാമചന്ദ്രൻ, പി. പി.ഇസ്മായിൽ, വി.കെ അനിൽ കുമാർ , കെ.എ സുരേന്ദ്രൻ, കെ.സജീവൻ, ശരിധരൻ തോട്ടത്തിൽ, കവിത അനിൽകുമാർ, ഹാരിസ് മുക്കാളി, കെ കെ ജയചന്ദ്രൻ, അഴിയൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സി.കെ ബബിത എന്നിവർ സന്നിഹിതരായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE