വടകര: ചോറോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തൊട്ടിൽപ്പാലം കാവിലുംപാറ സ്വദേശി താനിയുള്ളതിൽ സുരേഷ് കെ സി (50) യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കൂലിപ്പണിക്കാരനായ സുരേഷ് ഭാര്യയുമായി പിരിഞ്ഞ് തൊട്ടിൽപ്പാലത്ത് വാടക വീട്ടിൽ കഴിയുകയായിരുന്നു. ബന്ധുക്കളുമായും കൂടുതൽ അടുപ്പമുണ്ടായിരുന്നില്ല.
ഇടയ്ക്ക് പലയിടങ്ങളിലും പോയി ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങി എത്താറുള്ളത്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ പുഞ്ചിരി മില്ലിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.