BREAKING NEWS
dateSUN 1 JUN, 2025, 8:48 PM IST
dateSUN 1 JUN, 2025, 8:48 PM IST
back
Homeregional
regional
SREELAKSHMI
Thu May 29, 2025 12:22 PM IST
പെരുമഴ തുടരുന്നു; നാല് ജില്ലകളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്, ജാഗ്രത നിർദേശം
NewsImage

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ കരകവിഞ്ഞൊഴുകാൻ ഇടയുള്ളതിനാൽ പ്രളയ സാധ്യ താ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രളയ സാധ്യത കണക്കിലെടുത്ത് വിവിധ നദികൾക്ക് ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടുണ്ട്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നാണ് നിർദേശം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശമുണ്ട്.

പത്തനംതിട്ടയിലെ മണിമല നദിയിൽ ഓറഞ്ചും, കോട്ടയം മീനച്ചിൽ, കോഴിക്കോട് കോരപ്പുഴ, പത്തനംതിട്ട അച്ചൻകോവിൽ, വയനാട് കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനിൽ ഓറഞ്ച് അലർട്ടും കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ടയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി, കോന്നി GD എന്നീ സ്റ്റേഷനുകളിലും, വയനാട് കബനി നദിയിലെ കാക്കവയൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE