കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹോട്ടലിലുണ്ടായ തീപ്പിടത്തത്തില്‍ 14 പേര്‍ മരിച്ചു. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി 8:30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ മനോജ് കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു.പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുനല്‍കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, സുകാന്ത മജുംദാര്‍ പറഞ്ഞു.