മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ ഇതുവരെ കൈവിട്ടിട്ടില്ലെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. വസീഫ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ പിന്തുണ മലപ്പുറം മണ്ഡലത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിയ വോട്ടിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാവും. ഒരുലക്ഷംവോട്ടിന് താന്‍ വിജയിച്ചാലും അത്ഭുതപ്പെടാനില്ല. മലപ്പുറത്ത് യു.ഡി.എഫിന് അല്പം വിയര്‍ക്കേണ്ടിവന്നു. അവര്‍ക്ക് നന്നായിട്ട് ഫീല്‍ഡില്‍ ഇറങ്ങേണ്ടി വന്നുവെന്നും യു.ഡി.എഫിനെ ലക്ഷ്യമിട്ട് വസീഫ് അവകാശപ്പെട്ടു.
'വളരേ ആത്മവിശ്വാസത്തോടുകൂടിത്തന്നെ മലപ്പുറത്ത് ഇടതുപക്ഷം ജയിക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണുള്ളത്. ആ പ്രതീക്ഷ ഇതുവരെ കൈവിട്ടിട്ടില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.