മൂരാട്: മൂരാട് പാലത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോറോട് ചേന്ദമംഗലം സ്വദേശി സത്യ നാഥന്‍ (റിട്ട: ഇന്ത്യന്‍ ബേങ്ക്) അന്തരിച്ചു.
കഴിഞ്ഞ ഞായര്‍ വൈകിട്ട് 3:15 ഓടെയാണ് മാഹിയില്‍ നിന്നും വിവാഹം കഴിഞ്ഞ് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദര്‍ശിക്കാന്‍ പോയ സംഘം അപകടത്തിൽപെട്ടത്. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂര്‍പാറേമ്മല്‍ രജനി (രഞ്ജിനി, 50), അഴിയൂര്‍ കോട്ടമല കുന്നുമ്മല്‍ ഷിഖില്‍ ലാല്‍ (35), പുന്നോല്‍ കണ്ണാട്ടില്‍ മീത്തല്‍ റോജ (56) അന്ന് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സത്യനാഥന്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.