BREAKING NEWS
dateMON 12 MAY, 2025, 8:24 AM IST
dateMON 12 MAY, 2025, 8:24 AM IST
back
Homeregional
regional
Aswani Neenu
Sat May 10, 2025 01:45 PM IST
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
NewsImage

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഈ കഴിഞ്ഞ എട്ടിന് രാത്രി ഒമ്പത് മണിയോടെ കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്. 

കാവി നിറത്തിലുള്ള ലുങ്കിയും ലൈനുകളോടു കൂടിയ ടീഷർട്ടുമാണ് വേഷം. വലത് കൺപുരികത്തിനു താഴെയായി ഒരു കറുത്ത മറുക് ഉണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകര ഗവൺമെൻ്റ് ജില്ലാആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവർ മഹേഷ് എടയത്ത്, സബ്ബ് ഇൻസ്പെക്ടർ - 994666 4609, വടകര പോലീസ് സ്റ്റേഷൻ 0496 2524206 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE