തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ 83 വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
രണ്ടുദിവസം മുമ്പ് ഹോസ്റ്റൽ മെസ്സിൽ നൽകിയ ബട്ടർ ചിക്കനും ഫ്രൈഡ് റൈസും ലൈം ജ്യൂസും കഴിച്ചശേഷമാണ് കൂടുതൽ കുട്ടികൾ പ്രശ്നം തുടങ്ങിയത്. രണ്ടുവർഷമായി ഒരേ കരാറുകാർക്കുതന്നെയാണ് മെസ്സ് നടത്തിപ്പിന്‍റെ ചുമതല.ഇതുവരെ ആരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടില്ല.ഹോസ്റ്റൽ മെസ്സിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.