BREAKING NEWS
dateSAT 7 JUN, 2025, 1:38 AM IST
dateSAT 7 JUN, 2025, 1:38 AM IST
back
Homeregional
regional
SREELAKSHMI
Fri Jun 06, 2025 08:33 AM IST
വടകരയില്‍ ദേശീയപാതയിലെ കുഴിയില്‍വീണ് തോടന്നൂര്‍ സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്
NewsImage

വടകര: ദേശീയപാതയുടെ പണിനടക്കുന്ന റോഡിലെ കുഴിയില്‍വീണ ബൈക്ക് യാത്രികന് പരിക്ക്. വടകര തോടന്നൂര്‍ സ്വദേശി കിഴക്കെ പയ്യട കെ.പി. ശ്രീജിത്ത് കുമാര്‍ (54)നാണ് പരിക്കേറ്റത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് വീട്ടിലേക്കുപോകുമ്പോള്‍ ദേശീയപാതയിലേക്ക് ഇറങ്ങുന്നിടത്തുവെച്ചാണ് ശ്രീജിത്തിന്റെ ബൈക്ക് കുഴിയില്‍വീണത്. വെള്ളക്കെട്ട് കാരണം കുഴി കാണാത്തതിനാല്‍ ബൈക്ക് കുഴിയില്‍ വീഴുകയായിരുന്നു.

ബൈക്ക് കുഴിയില്‍ വീണ് ഉയര്‍ന്നുപൊങ്ങി കാലില്‍വീഴുകയായിരുന്നെന്ന് ശ്രീജിത്ത് പറഞ്ഞു. വലതുകാലിന് രണ്ട് പൊട്ടലുണ്ട്. കാലിന് കമ്പിയിട്ട് ശ്രീജിത്ത് വീട്ടില്‍ വിശ്രമത്തിലാണ്. ഇടതുകാലിനും കൈക്കും മുറിവുമുണ്ട്. രണ്ടാഴ്ചകഴിഞ്ഞ വലതുകാലിന് ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ശ്രീജിത്ത് പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE