BREAKING NEWS
dateSUN 15 JUN, 2025, 3:51 PM IST
dateSUN 15 JUN, 2025, 3:51 PM IST
back
Homeregional
regional
Aswani Neenu
Sun Apr 14, 2024 01:28 PM IST
അഴിയൂരിൽ ആർ.എം.പി -സി.പി.എം സംഘർഷം; രണ്ടുപേർക്ക് പരിക്ക്
NewsImage

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിയൂരിൽ ആർ.എം.പി-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ആക്രമണത്തിൽ രണ്ട് ആർ.എം.പി പ്രവർത്തകർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ആർ.എം.പി നേതാക്കൾ ആരോപിച്ചു.

റവല്യുഷനറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം റോഷിൻ, മേഖലാ കമ്മിറ്റി അംഗം രതുൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ തലക്കാണ് പരിക്കുള്ളത്. ഇവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ എട്ടുപേർക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE