വടകര: ജല ജീവൻ മിഷൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച വാണിമേൽ, വളയം, തൂണേരി, നാദാപുരം, അഴിയൂർ, വില്ല്യാപ്പളളി പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ ഉടനെ വാട്ടർ ചാർജജ് അടക്കണമെന്ന് വാട്ടർ അതോറിറ്റി വടകര അസി: എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. ജലവിതരണം സൗജന്യമാണെന്ന തെറ്റിദ്ധാരണയിൽ പലരും വാട്ടർ ചാർജ് അടയ്ക്കാത്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം കണക്ഷനുകളിൽ, യഥാസമയം വാട്ടർ ചാർജ് അടയ്ക്കാത്തപക്ഷം വിഛേദിക്കുന്നതാണ്.
കുടിശ്ശിക വന്ന് കണക്ഷൻ വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കൾ കുടിശ്ശിക തീർക്കാത്തപക്ഷം റവന്യൂ റിക്കവറി നടപടി സ്വീകരിക്കുന്നതാണെന്നും, ജൽ ജീവൻ മിഷൻ കണക്ഷനുകളിൽ ബില്ല് ലഭിക്കുന്നില്ലായെങ്കിൽ കേരള ജല അതോറിറ്റി പുറമേരി, വടകര ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്നും അസി.എക്സി എഞ്ചിനിയർ അറിയിച്ചു. കുടിശ്ശികയുളള ഉപഭോക്താക്കൾക്ക് ബി.പി.എൽ ആനുകുല്യങ്ങൾ ലഭിക്കുകയോ, പുതുക്കി നൽകുകയോ ചെയ്യുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 0496 2550283 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.