BREAKING NEWS
dateSUN 15 JUN, 2025, 4:40 PM IST
dateSUN 15 JUN, 2025, 4:40 PM IST
back
Homebusiness
business
Aswani Neenu
Thu Mar 20, 2025 11:48 AM IST
മൂരാട് ബൈക്കപകടത്തിൽ യുവാവ് മരിച്ചു
NewsImage

വടകര: മൂരാട് പെട്രോള്‍ പമ്പിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഇരിങ്ങല്‍ ബിആര്‍എസ് ലൈറ്റ് ആന്റ്സൗണ്ട് ഉടമ അറുവയില്‍ മീത്തല്‍ സബിന്‍ദാസാണ് (43) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന സബിന്‍ദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. 

പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ണാമ്പത്ത് ബാലകൃഷ്ണന്റെയും സരസയുടെയും മകനാണ്. ഭാര്യ: രനിഷ (പയ്യോളി മുനിസിപ്പല്‍ വെല്‍നസ് സെന്റര്‍ അയനിക്കാട്). മക്കള്‍: കൃഷ്ണനന്ദ, ദേവനന്ദ (ഇരുവരും വടകര സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരന്‍: പരേതനായ വിപിന്‍ ദാസ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE