BREAKING NEWS
dateTUE 4 AUG, 2026, 12:29 PM IST
dateTUE 4 AUG, 2026, 12:29 PM IST
back
Homepolitics
politics
Aswani Neenu
Mon Feb 12, 2024 02:01 PM IST
‘സമരാഗ്നി’: കോട്ടപ്പറമ്പിലെ സ്വീകരണത്തിൽ മുല്ലപ്പള്ളിയില്ല, ജാഥയിൽ നിന്നും വിട്ടുനിന്നത് ചർച്ചയാവുന്നു
NewsImage

വടകര: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ പ്രക്ഷോഭ ജാഥയിൽ നിന്ന് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിന്നത് ചർച്ചയാവുന്നു. മുക്കാളിയിലെ വീട്ടിൽ ഉണ്ടായിരുന്നിട്ടും വടകര കോട്ടപ്പറമ്പിൽ നടന്ന പരിപാടിയിൽ മുല്ലപ്പള്ളി എത്തിയില്ല എന്നാണ് പലയിടങ്ങളിലും ചർച്ച ഉയരുന്നത്. ജില്ലാ അതിർത്തിയായ അഴിയൂരിൽ നിന്ന്‌ സ്വീകരിച്ചാനയിച്ച ജാഥ മുല്ലപ്പള്ളിയുടെ വീട്ടിനു സമീപത്തു കൂടിയാണ് വടകരയിൽ എത്തിയത്. ജാഥയുടെ പ്രചാരണാർഥം സ്ഥാപിച്ച ബോർഡുകളിലും പോസ്റ്ററുകളിലും മുല്ലപ്പള്ളി രാമചന്ദ്രന്റെ പടവും ഉണ്ടായിരുന്നില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കോട്ടപ്പറമ്പിൽ നൽകിയ സ്വീകരണ പരിപാടി കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ്‌ അഡ്വ. കെ പ്രവീൺ കുമാർ അധ്യക്ഷനായി. ടി സിദ്ദിഖ്, പാറക്കൽ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. കെ ബാലനാരായണൻ സ്വാഗതവും സതീശൻ കുരിയാടി നന്ദിയും പറഞ്ഞു. കോഴിക്കോട്‌ കടപ്പുറത്ത്‌ സമാപന സമ്മേളനം മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനംചെയ്‌തു. എം കെ രാഘവൻ എംപി അധ്യക്ഷനായി. സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, ടി സിദ്ദിഖ് എംഎൽഎ എന്നിവർ സംസാരിച്ചു. ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺ കുമാർ സ്വാഗതവും കെ പി ബാബു നന്ദിയും പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE