BREAKING NEWS
dateSUN 15 JUN, 2025, 3:43 PM IST
dateSUN 15 JUN, 2025, 3:43 PM IST
back
Homeinternational
international
Aswani Neenu
Sat Aug 10, 2024 05:00 PM IST
ജോലി വാഗ്‌ദാനം നൽകി വടകര സ്വദേശിനിയുടെ പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
NewsImage

വടകര : ഓൺലൈനിലൂടെ ജോലി വാഗ്‌ദാനം നൽകി പണം തട്ടിയ കേസിൽ വടകര പോലീസ് ഒരാളെ അറസ്റ്റുചെയ്തു. മലപ്പുറം കോട്ടക്കാട് സ്വദേശി കെ. വിജിത്തിനെയാണ് ഇൻസ്പെക്ടർ സുനിൽകുമാർ അറസ്റ്റുചെയ്തത്‌. വടകര സ്വദേശിനിയുടെ 6.93 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്‌തു. എ.എസ്.ഐ. രജീഷ് കുമാർ, എസ്.സി.പി.ഒ. ശ്രീജ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE