വടകര: വളളിക്കാട് ടൗണിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. കപ്പൊയിൽ അമൽ കൃഷ്ണ (27) യാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലേക്ക് പോകുമ്പോഴാണ് കാർ ഇടിച്ച് വീഴ്ത്തിയത്. വടകര പാര്‍ക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കാർ കണ്ടെത്താൻ മേഖലയിലെ സിസി ടിവി ഉൾപ്പടെ പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. നാദാപുരം ഭാഗത്ത് നിന്നും വന്ന കാർ വടകര ഭാഗത്തേക്കാണ് പോയത്.